മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു് നന്നെന്നു ഞങ്ങൾ കണ്ടു.... വർഷങ്ങൾക്കു മുൻപു് ആ തരിശിലൂടെ നടക്കുമ്പോൾ കുറേ വിത്തുകൾ സമ്പാദിച്ചൂ...അവിടെയുമിവിടെയും നട്ടു... ഇടയ്ക്കൊക്കെ നനച്ചൂ....പിന്നെ മറന്നു...
വർഷങ്ങൾ പലതു കഴിഞ്ഞുവല്ലോ.... ഒരുനാൾ വീണ്ടും അവിടം സന്ദർശിച്ചു തരിശിലുയർന്ന പച്ചക്കിനാവുകൾ കാണാൻ... തണലത്തു് ഇത്തിരിയിരിക്കാൻ...
അതിശയപ്പെട്ടുപോയ്.... ഞങ്ങൾ നട്ട വിത്തുകൾ തന്നെയോ ഇതു്... മാനം മുട്ടേ.....മേഘങ്ങളെ തൊട്ടുരുമ്മി പത്തിരുപതു നില ഉയരത്തിൽ.... ആരെ കാണണം എന്നു ചോദിച്ചു പുത്തൻ കാടിന്റെ കാവലാൾ.. പുത്തൻ കാടിന്റെ കാവലാൾ.... പുത്തൻ കാടിന്റെ കാവലാൾ..... പുത്തൻ കാടിന്റെ കാവലാൾ........