കാളിന്ദി പുളിനത്തിൽ ഗോപികൾ കേണപ്പോൾ ... കളവേണു ഊതി നീ വന്നില്ലേ ... കണ്ണീർ തുടച്ചില്ലേ... കൗരവ സഭയിങ്കൽ പാഞ്ചാലി കേണപ്പോൾ കരുണയേറ്റുടനേ നീ എത്തിയില്ലേ.. ആടയേകിയില്ലേ... പകലിരവു നിന്നെയോർത്തു പാട്ടുപാടും എന്നരുകിൽ ഒരു നേരമെങ്കിലും നീ വരില്ലേ...
(താരഞ്ചുംപുഞ്ചിരി പൂവിടർത്തി )
കുചേല ബ്രാഹ്മണൻ കരുതിയ പിടിയവിൽ കിട്ടാത്ത നിധിപോൽ നീ കൈക്കലാക്കീ ... പുന്താനം പൂജിച്ചു നൽകിയ നിവേദ്യം അമൃതാക്കി സേവിച്ചു തൃപ്തനായി ... എല്ലാം അറിയുമെൻ പരം പൊരുളേ എന്നരുകിൽ ഒരു നേരമെങ്കിലും തെളിയുകില്ലേ...