Kaarmeghame

2018
Lyrics
Language: Malayalam

മലർമിസയ് ഏകിനാൻ
മാനടിസേണ്ടാർ
നിലമിസയ് നീക്കവാഴ്വാൻ

കാർമേഘമേ കുളിരിനലകൾ കനിയൂ
വരൾക്കാലമായ് മണൽ കൊയ്കയായ്
വാർത്തിങ്കളേ പിറകെ പിറകെ അണയൂ
നിലാപ്പൊങ്കലായ് കിനാക്കാലമായ്
ആവാരം പൂവാടി ചിന്ദൂരപ്പൂവാടി
മാനത്തെത്തി കനലൊഴിയാതെ
വൈകാശിച്ചൂടാറി നാടോടിക്കാറ്റേറി
ചെമ്മാനത്തിൻ പടവിറങ്ങാറായ്

പാത വളരും യാത്രകൾ തേടിയലയും കാലുകൾ
പാതിവിരിയും മോഹമേ മാരിമലരായ് പൂക്കുമോ
ചിറകു വീശുമോ.....
താംതകധിമി തകജണു തോം
ധീംതകധിമി തകജണു തോം
തക്കധിമി തക്കജണു തക്ക തോം
പൂമാനക്കുട ചൂടി തൈമാസം വരുമല്ലോ
തങ്കക്കതിരോൻ മന്ത്രക്കുതിരയിൽ വരുമല്ലോ

ദൂരെവെടിയും കൂടുകൾ വേറെ മെനയും നാരുകൾ
വേരുപറിയും നോവുമായ് ഓടിയകലും ജീവിതം
പുലരി കാണുമോ....
താംതകധിമി തകജണു തോം
ധീംതകധിമി തകജണു തോം
തക്കധിമി തക്കജണു തക്ക തോം
ആഴക്കടലലനീന്തി ആനന്ദകരതേടി
വെള്ളിപ്പായ വിരിച്ചൊരു കപ്പൽ വരുമല്ലോ

കാർമേഘമേ കുളിരിനലകൾ കനിയൂ
വരൾക്കാലമായ് മണൽ കൊയ്കയായ്
വാർത്തിങ്കളേ പിറകെ പിറകെ അണയൂ
നിലാപ്പൊങ്കലായ് കിനാക്കാലമായ്
താംതകധിമി തകജണു തോം
ധീംതകധിമി തകജണു തോം
തക്കധിമി തക്കജണു തക്ക തോം (4)
Movie/Album name: Sakhaavinte Priyasakhi
Artists