ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു ആനന്ദ പുഴ തന്നില്‍ ആലോലമാറാടി ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു
പൂമ്പട്ടാടകള്‍ ചുറ്റി പുതുമലര്‍ മാല ചാര്‍ത്തി പൊന്‍ പാദം പണിവോര്‍ക്കു പുണ്യമേകി ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു ( ഇളംകാവില്‍ )