Vasanthathin Makalallo

1970
Lyrics
Language: English

Lalala lalalala
Vasanthathin makalallo mulla vallee
Avalkkallo poonchodiyil then thullee
Valayitta kaikalaal poomara chillakal
Vaari punarunna mulla valli

Pandu shakunthala maalini theerathu
Ponnelassukalaniyichathivaleyallo
Parna kudeerathil yuva nripan vannappol
Pulki valarthiyathivaleyallo (parna)
Avalakkallo poonilaavu pudava nalki
Avalkkallo manjukaalam kuliru nalki
Ahaha..aha..ahaha..aha...(vasanthathin)

Pandu sree parvathi hima giri shringathil
Pon thalir chaarthiyathivaleyallo
Pullimaan tholittu priyathaman ninnappol
Nulli kothippichathivaleyallo (pullimaan)
Avalkkallo velli veyil kuda nivarthee
Avalkkallo varsha kaalam amruthu nalkee
Ahaha..aha..ahaha...aha...(vasanthathin)
Language: Malayalam

ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ

വസന്തത്തിന്‍ മകളല്ലോ മുല്ലവള്ളീ
അവള്‍ക്കല്ലോ പൂഞ്ചൊടിയില്‍ തേന്‍ തുള്ളീ
വളയിട്ടകൈകളാല്‍ പൂമരച്ചില്ലകള്‍
വാരിപ്പുണരുന്ന മുല്ലവള്ളി

പണ്ടുശകുന്തള മാലിനിതീരത്ത്
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പര്‍ണ്ണകുടീരത്തില്‍ യുവനൃപന്‍ വന്നപ്പോള്‍
പുല്‍കി വളര്‍ത്തിയതിവളെയല്ലോ
അവള്‍ക്കല്ലോ പൂനിലാവ് പുടവനല്‍കീ
അവള്‍ക്കല്ലോ മഞ്ഞുകാലം കുളിരുനല്‍കീ
ആഹഹാ... ആഹാഹാ.....
വസന്തത്തിന്‍ മകളല്ലോ....

പണ്ടുശ്രീപാര്‍വ്വതി ഹിമഗിരിശൃംഗത്തില്‍
പൊന്‍ തളിര്‍ ചാര്‍ത്തിയതിവളെയല്ലോ
പുള്ളിമാന്‍ തോലിട്ട് പ്രിയതമന്‍ നിന്നപ്പോള്‍
നുള്ളിക്കൊതിപ്പിച്ചതിവളെയല്ലോ
അവള്‍ക്കല്ലോ വെള്ളിവെയില്‍ കുടനിവര്‍ത്തീ
അവള്‍ക്കല്ലോ വര്‍ഷകാലം അമൃതു നല്‍കീ
ആഹഹാ... ആഹാഹാ.....
വസന്തത്തിന്‍ മകളല്ലോ....
Movie/Album name: Vivaahitha
Artists