ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ ഇന്നൊന്നായ് വിടരുമ്പോൾ (2) അവയുടെ മിഴിയിൽ എല്ലാമെല്ലാം പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ അവയുടെ ചുണ്ടിൽ എല്ലാമെല്ലാം തിരുമധുരം തിരുമധുരം പകരുന്നു ഇതിലേ ഓ ഇതിലേ (ഇണപ്പൂന്തുമ്പികളേ...)
ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ അവയുടെ ഗന്ധം ഇരുകരളുകളിൽ ആറാത്ത സ്നേഹമായ് പടരുന്നു അവയുടെ പുളകം മണിയറ തന്നിൽ ആനന്ദനിർവൃതിയായ് തീരുന്നു ഇതിലേ ഓ ഇതിലേ (ഇണപ്പൂന്തുമ്പികളേ..)