Kili Kili

1977
Lyrics
Language: Malayalam

കിളികിളി പൈങ്കിളി ഉറങ്ങൂ
കിലുക്കാമ്പെട്ടീ ഉറങ്ങൂ
അപശ്രുതി വീണൊരെന്‍ താരാട്ടുപാട്ടിന്റെ
ആന്തോളനങ്ങളില്‍ മയങ്ങൂ....

അമ്മയുടെ അന്തര്‍ദാഹങ്ങള്‍
അമ്മിഞ്ഞപ്പാലൂട്ടാനാഗ്രഹങ്ങള്‍
അനുദിനമനുദിനമടക്കിയിട്ടും
അനുസ്യൂതമെന്നുള്ളില്‍ ഉണരുന്നു
ഉണരുന്നൂ‍......ഓ.....
(കിളികിളി പൈങ്കിളി ഉറങ്ങൂ...)

നൊന്തു പ്രസവിച്ച പൊന്മകനേ
സ്വന്തമാക്കാന്‍ കഴിയാതെ പോയവള്‍ ഞാന്‍
എന്നില്‍ തുടിക്കുമൊരമ്മതന്‍ വാത്സല്യം
എങ്ങനെ നിന്നോടു പ്രകടിപ്പിക്കും?
പ്രകടിപ്പിക്കും...ഓ.....
(കിളികിളി പൈങ്കിളി ഉറങ്ങൂ...)
Movie/Album name: Karnaparvam
Artists