Mele Vinnil Swarga Naattil

2025
Lyrics
Language: Malayalam

ഉം.... ഉം....ഉം....
മേലെ വിണ്ണിൽ സ്വർഗ്ഗനാട്ടിൽ ഉണ്ടൊരമ്മ
താരകങ്ങൾ കൈവണങ്ങും രാജ്ഞിയാണമ്മ
പൈതൽ നിന്നെ മാമൂട്ടാനായ്
നെഞ്ചോരം കൊഞ്ചിക്കാനായ്
കൈകൾ നീട്ടി വിളിച്ചാൽ വിണ്ണിൽ
നിന്നും മണ്ണിൽ വരും അമ്മ
ആലോലം നിന്നെ താലാട്ടാനായ്
ചാരെ വരും അമ്മ
ഈ ലോകമാക്കെ കാത്തിടുന്നൊരു
പുണ്യമാണമ്മ
മേലെ വിണ്ണിൽ സ്വർഗ്ഗനാട്ടിൽ ഉണ്ടൊരമ്മ
താരകങ്ങൾ കൈവണങ്ങും രാജ്ഞിയാണമ്മ

നീലാംബരയുട ധാരിയാം
അമ്മേ നിന്നെ വണങ്ങിടാം
ആശ്രയം തേടും ഭക്തരിൽ
അഭയാർദ്ര നാഥേ കനിയണേ
ചേലേറും മുല്ലപ്പൂക്കൾ കൊണ്ട് ഞാനൊരു
മാല നിന്നിൽ ചാർത്തിടാം
കാരുണ്യം യാചിക്കുന്ന മക്കളെ
കൈക്കുമ്പിളിൽ നീ കാക്കണേ
കനിവോടണയും ഒരു കുളിർ കാറ്റായ് നീ
പതിയേ തഴുകൂ മുറിവേറുമീ നെഞ്ചിൽ
സാന്ത്വനം നീ നൽകിയാൽ
തീർന്നിടും ഈ നൊമ്പരം
സ്വർഗ്ഗ ലോകം വാണിടും
തൃലോകരാജ്ഞി കൈതൊഴാം
മേലെ വിണ്ണിൽ സ്വർഗ്ഗനാട്ടിൽ ഉണ്ടൊരമ്മ
താരകങ്ങൾ കൈവണങ്ങും രാജ്ഞിയാണമ്മ

കാതോരം ഒന്നു പാടിടാം
അമ്മേ നിൻ ജപ മന്ത്രണം
വാനോളം നിന്നെ വാഴ്ത്തിടാം
അമ്മ മനസ്സിൻ ഭാവമേ
നിന്നോളം വാത്സല്യം നൽകുവാനീ
ഭൂവിലാരുണ്ടംബികെ
ദൈവത്തിൻ ചാരത്തായ്
പാപിക്കൊന്നെത്താനയ്
ആശ്രയം നീ മാത്രമേ
അണയാതെരിയും തിരിനാളമായെന്നും
മനസ്സിൽ തെളിയും പരിശുദ്ധയാമമ്മേ
നിൻ്റെ കൈളിൽ മിന്നിടും
ജപമാലയാകാൻ മോഹമായ്
നിൻ്റെ സ്പർശനമേൽക്കുകിൽ
പരമേതു ഭാഗ്യം അടിയന്
മേലെ വിണ്ണിൽ സ്വർഗ്ഗനാട്ടിൽ ഉണ്ടൊരമ്മ
താരകങ്ങൾ കൈവണങ്ങും രാജ്ഞിയാണമ്മ
പൈതൽ നിന്നെ മാമൂട്ടാനായ്
നെഞ്ചോരം കൊഞ്ചിക്കാനായ്
കൈകൾ നീട്ടി വിളിച്ചാൽ വിണ്ണിൽ
നിന്നും മണ്ണിൽ വരും അമ്മ
ആലോലം നിന്നെ താലാട്ടാനായ്
ചാരെ വരും അമ്മ
ഈ ലോകമാക്കെ കാത്തിടുന്നൊരു
പുണ്യമാണമ്മ
ഉം.... ഉം....ഉം....
Movie/Album name: Raajakanyaka
Artists