Kaattuvannu Thottaneram

1975
Lyrics
Language: English

Kattuvannu thottaneram poochirichuvo?
Poochirichu pulanja nelam kaattulanjuvo
Kaattinte kulirala nee kadameduthuvo
Panimalarin kalpana nee kadameduthuvo
Kaattaya vaa..poovaay vaa
Kaathirunna kanavukale koottinuvaa...
(kaattuvannu)

Veenaathanthi vilicha neram viralunarnnuvo?
Viraluthottunarthiyappol veena padiyo?
En hridayam veenayavan karanamenthe?
Nin pranayam viralukalaay mariyathenthe?
Aahaa.....
(kattuvannu)
Theeram maadi vilicha neram thirakal paadiyo?
Thirakal thedi vanna neram karayunarnnuvo?
Ente daaham kadalalayaal paayuvathenthe?
Ninte mounam theeramaay maaruvathenthe?
Aaaahaa.......
(kaaattuvannu)
Language: Malayalam

അഹാ...അഹാഹാഹാ...ആ.....അഹാഹാഹാ....
കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...
പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ
കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ
കണിമലരിന്‍ കല്പന നീ കവര്‍ന്നെടുത്തുവോ
കാറ്റായ് വാ...പൂവായ് വാ....
കാത്തുനിന്ന കനവുകളേ കൂട്ടിനുവാ....
കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...

വീണാതന്ത്രി വിളിച്ച നേരം വിരലുണര്‍ന്നുവോ
വിരലു തൊട്ടുണര്‍ത്തിയപ്പോള്‍ വീണ പാടിയോ..
എന്‍ ഹൃദയം വീണയാകാന്‍ കാരണമെന്തേ
നിന്‍ പ്രണയം വിരലുകളായ് മാറിയതെന്തേ...
ഹാഹാഹാ ആഹാഹാ...ആ‍ഹാഹാ.. ആ.....

കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...
പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ...

തീരം മാടിവിളിച്ച നേരം തിരകള്‍ പാടിയോ....
തിരകള്‍ തേടിവന്ന നേരം കരയുണര്‍ന്നുവോ
എന്റെ ദാഹം കടലലയായ് പായുവതെന്തേ...
നിന്റെ മൌനം തീരമായ് മാറുവതെന്തേ...
ഹാഹാഹാ ആഹാഹാ...ആ‍ഹാഹാ ആ.....

കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...
പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ...
Movie/Album name: Padmaraagam
Artists