Kaalam Mizhithorum

2014
Lyrics
Language: English

Kaalam mizhi thorum niramezhum chaarthi
Kaanan kothikkunna graamam
Kaalam mizhi thorum niramezhum chaarthi
Kani kaanan kothikkunna graamam
Naavil rithuraagam pala poovaadakal neerthi
Kothi theeraathorukkunna graamam
Nadi thanuvilorilam thulasi-
Yorithal thirukiya ravil
Mulam kiliyina olinjithu vare
Nilaathelimayil mooli
Nal thaazham poovukalannu naanam kori
Thaazham poomanam naanam kori

Pazhankatha paranjengo paali
Chenthengilamneer ponkudangalum paaki
Pattin haritha pontavukkayum keeri
Karayum sankadachaalin karayil
Vankudangal than varalum dahaniswasam
Podikkaattil peri aaraaro..
Aaraaro... karal neeri padi

Kaalam kanivolum mizhineerum chaarthi
Kaanan kothikkunna graamam
Maaril rithuraagam pala poovaadakal neerthi
Kothi theeraathorukkunna graamam
Nadi thanuvilorilam thulasi-
Yorital thirukiya ravil
Mulam kiliyina olinjithu vare
Nilaathelimayil mooli
Nal thaazham poovukalannu naanam kori
Thaazham poomanam naanam kori
Language: Malayalam

കാലം….
കാലം മിഴി തോറും നിറമേഴും ചാർത്തി
കാണാൻ കൊതിക്കുന്ന ഗ്രാമം
കാലം മിഴി തോറും നിറമേഴും ചാർത്തി
കണി കാണാൻ കൊതിക്കുന്ന ഗ്രാമം
നാവിൽ ഋതുരാഗം പല പൂവാടകൾ നീർത്തി
കൊതി തീരാതൊരുക്കുന്ന ഗ്രാമം
നദി തണുവിലൊരിളം തുളസി-
യൊരിതൾ തിരുകിയ രാവിൽ
മുളം കിളിയിണ ഒളിഞ്ഞിതു വരെ
നിലാതെളിമയിൽ മൂളി
നൽ താഴം പൂവുകളന്ന് നാണം കോരി
താഴം പൂമണം നാണം കോരി

പഴങ്കഥ പറഞ്ഞെങ്ങോ പാളി
ചെന്തെങ്ങിളംനീർ പൊൻകുടങ്ങളും പാകി
പട്ടിൻ ഹരിത പൊൻറവുക്കയും കീറി
കരയും സങ്കടച്ചാലിൻ കരയിൽ
വൻകുടങ്ങൾ തൻ വരളും ദാഹനിശ്വാസം
പൊടിക്കാറ്റിൽ പേറി ആരാരോ..
ആരാരോ... കരൾ നീറി പാടി

കാലം കനിവോലും മിഴിനീരും ചാർത്തി
കാണാൻ കൊതിക്കുന്ന ഗ്രാമം
മാറിൽ ഋതുരാഗം പല പൂവാടകൾ നീർത്തി
കൊതി തീരാതൊരുക്കുന്ന ഗ്രാമം
നദി തണുവിലൊരിളം തുളസി-
യൊരിതൾ തിരുകിയ രാവിൽ
മുളം കിളിയിണ ഒളിഞ്ഞിതു വരെ
നിലാതെളിമയിൽ മൂളി
നൽ താഴം പൂവുകളന്ന് നാണം കോരി
താഴം പൂമണം നാണം കോരി
Movie/Album name: Sesham Kadhaabhaagam
Artists