Oh My Boy Friend

1975
Lyrics
Language: English

Oh my boyfriend oh my boyfriend
Oru kalpakathin kadhakalezhuthivaru
Orunimishathin lahariyilozhukivaru

Unmaadamunarthumee sayaahnam
Ullaasam thilakkumee samvaadam
Inninte chuvarilezhuthum chithrangal
Ennennum omanikkum rathnangal
Manassinte chepputhurakku
Maanikyapoomottu niraykku

Moovanthi ponminnum poovaanam
Muzhukkaappu chaarthumeeyudyaanam
Ithinte kanakkilezhuthum arthangal
Ennennum nilanilkkum naanyangal
Manassinte petti thurakku
Mangaatha pavan vaari nirakkoo
Language: Malayalam

ഓ മൈ ബോയ് ഫ്രണ്ട്
ഓ മൈ ബോയ് ഫ്രണ്ട്
ഒരു കല്പകത്തിൻ കഥകളെഴുതി വരൂ
ഒരു നിമിഷത്തിൻ ലഹരിയിലൊഴുകി വരൂ (ഓ മൈ..)

ഉന്മാദമുണർത്തുമീ സായാഹ്നം
ഉല്ലാസം തിളക്കുമീ സംവാദം
ഇന്നിന്റെ ചുവരിലെഴുതും ചിത്രങ്ങൾ
എന്നെന്നും ഓമനിക്കും രത്നങ്ങൾ
മനസ്സിന്റെ ചെപ്പു തുറക്കൂ
മാണിക്യപ്പൂമൊട്ടു നിറയ്ക്കൂ ( ഓ മൈ..)

മൂവന്തി പൊൻ മിന്നും പൂവാനം
മുഴുക്കാപ്പു ചാർത്തുമീയുദ്യാനം
ഇതിന്റെ കണക്കിലെഴുതും അർത്ഥങ്ങൾ
എന്നെന്നും നിലനിൽക്കും നാണ്യങ്ങൾ
മനസ്സിന്റെ പെട്ടി തുറക്കൂ
മങ്ങാത്ത പവൻ വാരി നിറക്കൂ ( ഓ മൈ..)
Movie/Album name: Boy Friend
Artists