Kooran Kozhi

2001
Lyrics
Language: Malayalam

കൂരൻകോഴി കൂ കൂ മൂളും
മൂളൻ മനം തത്തപ്പെണ്ണേ
കടംകഥ വീരൻ വന്നല്ലോ ഹോയ്
ഒരേ മുഖം ഇന്നും കണ്ടേ
അതേ മുഖം നിനവിൽ കണ്ടേ
അഴകോലും വർണ്ണത്തേരേറി ഹോയ്
കണ്ണും കണ്ണും കാതിൽ ചൊല്ലിയെടീ
കള്ളിയുള്ളം കുളിർ കോരിയെടീ
എന്നെന്നും ഒരേ മോഹം

ആശയെന്തെന്നു കവിളിൽ നുള്ളിയെൻ
മാരൻ ചോദിച്ചേ
നാടുതത്തച്ചീ നിൻ്റെയിഷ്ടത്തിൻ
എല്ലാം ചൊല്ലാം ഞാൻ
കവിത ചൊല്ലിയെൻ മനമറിഞ്ഞു നീ
പനിനീർപ്പൂവായി
പരിമളം വീശി പാരിജാതമായ്
പ്രണയം ചൊല്ലീലേ
പനം തത്ത നീ നിൻ്റെ പൂമാരനെ
വിളിക്കുന്ന പേർ ചൊല്ലെടീ ശാരികേ
ഓ രാധേ പോരാടും പോരാളിയാണെന്നും
രാജാവിൻ രാജാവായ് എൻ മാരൻ
മാലയിട്ടു മിന്നു കെട്ടും മാവെള്ളയിൽ നല്ല
ചിട്ടയിട്ടു കാച്ചി വെച്ച മുണ്ടോ
കണ്ടറിഞ്ഞു കേട്ടറിഞ്ഞു കല്യാണമായ്
നിൻ്റെ ഉള്ളറിഞ്ഞു രണ്ടുവണ്ടി ചോറുണ്ടു പൊയ്ക്കൂടേ

കാട്ടുരാജാവ് വീട്ടുപെണ്ണിൻ്റെ കാതൽ രാജാവായ്
വേട്ടയാടുമ്പോൾ കൂട്ടു പോയിടാൻ
എന്തോ ചെയ്യും ഞാൻ
നിൻ്റെ ആകാശ വർണ്ണവാടിയിൽ
സ്വർഗ്ഗം തീർത്താലും
നിൻ്റെ ഏകാന്ത ജീവിതത്തിൻ്റെ
ശാപം തീരാതെ
പറന്നേറിയീ പാതിരാ മോഹമേ
എന്തിനിന്നു നീ എൻ മാൻപേടയായ്
പൂമാനകടവത്ത് തേർ തെളിഞ്ഞേ
നാടാകെ ചിരി തൂകും പൂ പൊഴിഞ്ഞേ
നിൻ്റെ തെന്നൽ എൻ്റെ തെന്നൽ പൂവാടിയിൽ
നിൻ്റെ മനമഴിഞ്ഞു പോയതോർമ്മയില്ലേ
കാലമെൻ്റെ കൈയ്യിലിട്ട മൈലാഞ്ചിയും
നാട്ടുറാണി വെച്ച കൊത്തിവെച്ച പർദ്ദയിതു കണ്ടോടി
(കൂരൻകോഴി ...)
Movie/Album name: Chenchaayam
Artists