Ugraroopini (Kanthurannu Kaanane)

2026
Lyrics
Language: Malayalam

താനനാന നാനനേ
താനനാന നാനനേ
താനനാന നാനനേ
താനനാന നാനനേ

കൺ തുറന്നു കാണണേ
കാൽച്ചിലമ്പു വീഴണേ
കത്തി വാളെടുത്തിതൊന്ന്
ഉഗ്രരൂപിയാകണേ

തന്നനാനി നാനനേ
താനനാനി നാനനേ
തന്നനാനി നാനനേ
താനനാനി നാനനേ
എട്ടുദിക്കിലും ഈരേഴു ഭൂവിലും
പേരു കേട്ടവൾ പോരാടി വന്നവൾ
കണ്ടു കൺനിറഞ്ഞു ഭക്തരാകെ വീഴണേ
അടിയേ കൂവളക്കണ്ണാലേ
ചെറുകണ്ണിമ തുമ്പാലേ
വരി വമ്പിനു വന്നോരേ
എറി പൂ പോലെ
അടിമുടിയങ്ങനെയാറാട്ട്
പൊടി ചീറ്റണു മേലോട്ട്
തല പൊട്ടണ പോരാട്ടം
ഇവൾ വന്നാലേ നിന്നാലേ

ഒന്നാ കയ്യുമ്മേൽ ഏന്തണ വാളാണേ
രണ്ടാം കൈയ്യുമ്മേൽ അമ്പിനു വമ്പാണേ
ഉന്നം തെറ്റാതെ കത്തണ കണ്ണാണേ
മുന്നിൽ പെട്ടാലേ പെട്ടതു പോലാണേ
ചന്തമാണിവൾ നിന്നു കാണുവാൻ
ചങ്കു ചോർന്നിടും ചാട്ട പൊങ്ങിയാൽ
എട്ടുദിക്കിലും ഈരേഴു ഭൂവിലും
പേരു കേട്ടവൾ പോരാടി വന്നവൾ
കണ്ടു കൺനിറഞ്ഞു ഭക്തരാകെ വീഴണേ
അടിയേ കൂവളക്കണ്ണാലേ
ചെറുകണ്ണിമ തുമ്പാലേ
വരി വമ്പിനു വന്നോരേ
എറി പൂ പോലെ
അടിമുടിയങ്ങനെയാറാട്ട്
പൊടി ചീറ്റണു മേലോട്ട്
തല പൊട്ടണ പോരാട്ടം
ഇവൾ വന്നാലേ നിന്നാലേ
വന്നാലേ ...നിന്നാലേ....
ഇവൾ വന്നാലേ നിന്നാലേ
നിന്നാലേ...നിന്നാലേ
Movie/Album name: Prakambanam
Artists