SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sneha Chaithanyme Jeeva Sangeethame 2024
സ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം കോറസ്: വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ അരുണോദയങ്ങളിൽ കുളിരാർന്നു പെയ്തിടും പനിമഞ്ഞുപോൽ എൻ ജീവനിൽ അലിയുന്നു നീ വെയിലാർന്ന വീഥിയിൽ തളരുന്ന വേളയിൽ തുണയായി നീ എൻ ജീവനിൽ തണലേകി നീ ഒന്നായി ജീവിതം സൗഭാഗ്യമാകുവാൻ എന്നാളുമീവിധം സാഫല്യമാകുവാൻ ഇരുഹൃദയമൊരു മനമായി മനസിന്റെ വാതിലിൽ നിറമേഴുമേകിടും മഴവില്ലുപോൽ വെൺശോഭയായി തെളിയുന്നു നീ ഒലിവിന്റെ ചില്ലയിൽ തണുവാർന്ന തെന്നലായ് പടരുന്നപോൽ നിറ സ്നേഹമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേ തിരുഹൃദയമിനി അഭയം സ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ
Movie/Album name: Swargam
Movie Summary: Swargam (2024) is a Malayalam film centered on themes of love, loss, and the afterlife, following its characters as they navigate emotional bonds that transcend earthly existence.
Song Credits: Song: "Sneha Chaithanyme Jeeva Sangeethame"; Film: Swargam (2024); Language: Malayalam.
Musical Style: Melodic, devotional-tinged film song blending classical and light music sensibilities.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists