Orikkalen Swapnathinte

1971
Lyrics
Language: English

Orikkalen swapnathinte
Saralkala kananathil
Chirichum kondodiyodi
Vannu nee

Thaamaramizhiyil aa..aa..
Thaamaramizhiyil thilakkamulloru
Thaapasa kanyakayaayi aa..aa..
Neeyannu devayaaniyayi
Njanannu kachanenna kumaranaayi

Rajakumari ninne kathu
Rajankanathil njan la..la..la..la.. (rajakumari..)
Neeyannu julietaayi
Njanannu premadhanan romeo aayi

Malinithannude karayil koode
Maaninethedi thozhi aa...aa...aa... (malini..)
Neeyannu sakunthalayaayi
Njanannu dushyanthanam mannavanaayi
Language: Malayalam

ഒരിക്കലെന്‍ സ്വപ്നത്തിന്റെ
ശരല്‍ക്കാല കാനനത്തില്‍
ചിരിച്ചും കൊണ്ടോടിയോടി
വന്നു നീ

താമരമിഴിയില്‍ ആ..ആ..
താമരമിഴിയില്‍ തിളക്കമുള്ളൊരു
താപസ കന്യകയായി ആ..ആ..
നീയന്നു ദേവയാനിയായി
ഞാനന്നു കചനെന്ന കുമാരനായി

രാജകുമാരി നിന്നെ കാത്തു
രാജാങ്കണത്തില്‍ ഞാന്‍ ലാ..ലാ..ലാ.. (രാജകുമാരി..)
നീയന്നു ജൂലിയറ്റായി
ഞാനന്നു പ്രേമധനന്‍ റോമിയോ ആയി

മാലിനിതന്നുടെ കരയില്‍ കൂടെ
മാനിനെത്തേടി തോഴി ആ..ആ...ആ... (മാലിനി..)
നീയന്നു ശകുന്തളയായി
ഞാനന്നു ദുഷ്യന്തനാം മന്നവനായി
Movie/Album name: Eranakulam Junction
Artists