അമ്പിളി കുമ്പിളി ഇന്തപ്പ സർക്കാർ രാജാ ബ്രാം ബ്രീം ബ്രൂം (2)
വെള്ളി കിലുക്കും മഴയിൽ തുള്ളി ഹേയ് തുള്ളിവിതറും മുത്തുകൾ വാരി വെള്ളി കിലുക്കും മഴയിൽ തുള്ളി തുള്ളിവിതറും മുത്തുകൾ വാരി കുളത്തിൽ ചാടി അക്കരെ ഇക്കരെ നീന്തിക്കേറി പാട്ടുകൾ പാടി (2) വാഴക്കൈ തുമ്പിൽ തൂങ്ങും തത്തമ്മപ്പെണ്ണേ വായോ പഞ്ചാരപ്പാലുണ്ണാൻ വാ അണ്ണാറക്കണ്ണാ വാവാ (വെള്ളി കിലുക്കു..)
ക ഖ ഗ ഘ ങ്ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന
ക ഖ ഗ ഘ ങ്ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന
പാതി കടിച്ച നെല്ലിക്കയും ഉപ്പും മുളകും കൂട്ടിത്തിന്നു പുളിയൻ മാങ്ങാപ്പൂളിനു വേണ്ടി നെടിയൻ മലയിൽ ഓടിക്കേറി ആനക്കീഴിലായ് കുറുകേ നടന്നു പിന്നെ ചെണ്ടക്കോലിനൊപ്പം താളം തുള്ളി (2) ചാന്തുപൊട്ടും വാങ്ങിക്കൂട്ടി കിലുകിലുക്കൻ പെട്ടി വാങ്ങി ഉൽസവത്തിനു പീപ്പിയൂതി കിങ്ങിണിയുടെ കൂട്ടമായ് പാടത്ത് പെൺ പോലീസാ കൊച്ചുണ്ണി ചട്ടമ്പിയാ പാടത്ത് പെൺ പോലീസാ കൊച്ചുണ്ണി ചട്ടമ്പിയാ ജില്ലി ജില്ലി ജില്ലി ജഗജില്ലി ജില്ലി ജില്ലി ജില്ലി ജഗജില്ലി ഹേയ്..
ചുറ്റോടു ചുറ്റും മുള്ളുവേലി അതിനുള്ളിൽ വെള്ളിലക്കാട് വെള്ളിലക്കാട്ടിൽ സ്വർണ്ണക്കിളി സ്വർണ്ണക്കിളിയുടെ വയറ്റിൽ രത്നക്കല്ല്.. എന്താന്നറിയോ..ആ....ചക്ക ചക്ക ചക്ക ചക്ക ചക്ക ചക്ക ചക്ക
എത്താക്കൊമ്പിൽ തൂങ്ങിച്ചാടി ചൂളം കുത്തി കൂട്ടും കൂടി കണിയൊരുക്കാൻ മാല കോർക്കാൻ തൊടിയിൽ പോയി പൂ പറിക്കാൻ തുമ്പപ്പൂവിനോട് പുന്നാരം ചൊല്ലി ചൊല്ലി കിന്നരി പ്രാവിനോട് കൊഞ്ഞനം കുത്തി തുമ്പപ്പൂവിനോട് പുന്നാരം ചൊല്ലി ചൊല്ലി കിന്നരി പ്രാവിനോട് കൊഞ്ഞനം കുത്തി ചൂണ്ടയിട്ടു മീൻ പിടിച്ചു മുങ്ങിപ്പൊങ്ങി കല്ലെടുത്തു കടങ്കഥയുടെ കവിത ചൊല്ലി കടുകുമണി പൂവടർത്തി ആടിപ്പാടും നേരമായ് മാധുര്യം തൻ ബാല്യമായ് ആടിപ്പാടും നേരമായ് മാധുര്യം തൻ ബാല്യമായ്