Iniyum Nin Mounam

2013
Lyrics
Language: English

Iniyum nin maunamenthe....
Viriyaanaay dhyaanamenthe..
Ithaloram then thulumpum
Pranaya kaalamaay....
Malare nin mandahaasam
Manathaaril maagha maasam
Madhuvoorum poovin vaasam
Pranaya kaalamaay....
Ninnomal meyyil melle melle veeshum
Kinnaarathennal pole njaanum
Pularimanjil nirayumazhakil
Unarumo nee ennil....
Poove...poove...
Poove nee en kanavalle...
Poove...poove...
Poove nee en ninavalle...(2)

Anuraagi nin nenchile...oh ho ho...
Kanavaayiram konchiyo...oh ho ho...
Chundil..chiriyithal...kannil..kavithakal...
Chundil..chiriyithal...kannil....kavithakal...
Kunnolam moham hridaya vaniyil
Ennalum koodum kuliraay viriyuu..
Poove...poove...
Poove nee en kanavalle...
Poove...poove...
Poove nee en ninavalle...(2)

Naruthinkalin chandanam...oh ho ho...
Usha sandhya than kunkumam...oh ho ho..
Mazhavil thaaliyum...veyilin pudavayum
Mazhavil thaaliyum...veyilin pudavayum
Cherumpol neeyen pramada vaniyil
Ennaalum neeyen sakhiyaay viriyuu..
Poove...poove...
Poove nee en kanavalle...
Poove...poove...
Poove nee en ninavalle...(2)
Language: Malayalam

ഇനിയും നിൻ മൗനമെന്തേ....
വിരിയാനായ് ധ്യാനമെന്തേ..
ഇതളോരം തേൻ തുളുമ്പും
പ്രണയകാലമായ്....
മലരേ നിൻ മന്ദഹാസം
മനതാരിൽ മാഘമാസം
മധുവൂറും പൂവിൻ വാസം
പ്രണയകാലമായ്....
നിന്നോമൽ മെയ്യിൽ മെല്ലെ മെല്ലെ വീശും
കിന്നാരത്തെന്നൽപോലെ ഞാനും
പുലരിമഞ്ഞിൽ നിറയുമഴകിൽ
ഉണരുമോ നീ എന്നിൽ....
പൂവേ...പൂവേ...
പൂവേ നീ എൻ കനവല്ലേ...
പൂവേ...പൂവേ...
പൂവേ നീ എൻ നിനവല്ലേ...(2)

അനുരാഗി നിൻ നെഞ്ചിലെ...ഓ ഓ ഓ...
കനവായിരം കൊഞ്ചിയോ...ഓ ഹോ ഹോ...
ചുണ്ടിൽ...ചിരിയിതൾ..കണ്ണിൽ..കവിതകൾ...
കുന്നോളം മോഹം ഹൃദയവനിയിൽ
എന്നാളും കൂടും കുളിരായ് വിരിയൂ..
പൂവേ...പൂവേ...
പൂവേ നീ എൻ കനവല്ലേ...
പൂവേ...പൂവേ...
പൂവേ നീ എൻ നിനവല്ലേ...(2)

നറുതിങ്കളിൻ ചന്ദനം...ഓ ഓ ഓ...
ഉഷഃസന്ധ്യതൻ കുങ്കുമം...ഓ ഹോ ഹോ...
മഴവിൽ താലിയും...വെയിലിൻ പുടവയും
ചേരുമ്പോൾ നീയെൻ പ്രമദവനിയിൽ
എന്നാളും നീയെൻ സഖിയായ്‌ വിരിയൂ...
പൂവേ...പൂവേ...
പൂവേ നീ എൻ കനവല്ലേ...
പൂവേ...പൂവേ...
പൂവേ നീ എൻ നിനവല്ലേ...(2)
Movie/Album name: KQ
Artists