താഴെ വീണുവോ...വിണ്ണിൽ നിന്നുമെൻ തലവരക്കുറിപ്പു പുസ്തകം....(2) എട്ടുപത്തു വരികൾ വീതമങ്ങുമിങ്ങും മേളിൽ നിന്നും മായിച്ചതാണെന്റെയാകെയുള്ള ധർമ്മസങ്കടം...
വള്ളിക്കും ചെറു പുള്ളിക്കും... തെല്ലു മാറ്റങ്ങളില്ലാതെ ഓരോന്നും കാണുമ്പോഴും കാണാത്തതിൻ.... പൊരുളറിയണമെന്ന മോഹമായ് ഉള്ളിൽ മുളച്ചുവന്ന ചോദ്യങ്ങളോടെ പിന്നെ ഞാൻ ചുറ്റി ഊഴിമണ്ഡലം.... ആരെൻ ഞരമ്പിലേയ്ക്ക് തീപാകിയെന്നെയിന്നു- പൊല്ലാപ്പിലാക്കിയീ വിധം..... താഴെ വീണുവോ...വിണ്ണിൽ നിന്നുമെൻ തലവരക്കുറിപ്പു പുസ്തകം....
പൊള്ളിക്കും....കരൾ തുള്ളിക്കും ചിലതു നേരിന്റെ ചാരത്തു് ചെല്ലുമ്പോൾ തീരാത്തൊരീ എൻ യാത്ര ഞാൻ... എഴുതുകിൽ അതു പുതിയ പുസ്തകം... കണ്ടെത്തുമുത്തരങ്ങൾ മിണ്ടാതെ കൈകൾ ചൂണ്ടി നിൽക്കുന്നതെന്റെ നേരെയോ... കാതങ്ങൾ പാത താണ്ടി ഞാനേറെ നാൾ- നടന്നതെന്നുള്ളിലേയ്ക്കു തന്നെയോ....
താഴെ വീണുവോ...വിണ്ണിൽ നിന്നുമെൻ തലവരക്കുറിപ്പു പുസ്തകം....(2) എട്ടുപത്തു വരികൾ വീതമങ്ങുമിങ്ങും മേളിൽ നിന്നും മായിച്ചതാണെന്റെയാകെയുള്ള ധർമ്മസങ്കടം...