Vaanampaadi Erivenal Veylithil
2022
വാനമ്പാടി എരിവേനൽ തൂവൽ വാടും വാനമ്പാടി ... ഓഹ് ..
വാനമ്പാടി തരി തീരാ നോവുകൾ ഉള്ളിൽ പൊള്ളും വാനമ്പാടി ..ഓഹ് ..
കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളെ..
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കെ..
തേടും ചുവടോ കാണാ ചുഴിയിൽ താഴെ പോയോ ..
മൗനം പിടയും കണ്ണീർ കടവിൽ ഒറ്റയ്ക്കായോ..
വാനമ്പാടി എരിവേനൽ തൂവൽ വാടും വാനമ്പാടി ... ഓഹ്
വാനമ്പാടി തിരി നാളം നീട്ടും താര ജ്വാലമെറിഞ്ഞ
പോലൊരു നൂറു പുഞ്ചിരി താനേ മായുകയോ..
കോർത്തിരുന്ന കൈകളും വേർപിരിഞ്ഞു പോകവേ
തുലാ വർഷ മേഘം നെഞ്ചിൽ വിങ്ങും നേരം..
സ്പന്ദനങ്ങളാകെയും നൊമ്പരങ്ങളാകയോ ..
കനൽ മാറി വീഴഉം ഓർമക്കുള്ളിൽ..
മഴ വില്ലിൻ വാനിൽ അതിരെല്ലാം താണ്ടി
അലയാനായ് വന്നു നീയും..
ഇരുളാകെ മാറി പൊരുളെല്ലാം പൊന്നായ്
തെളിയില്ലേ താനേ കണ്ണേ..
വാനമ്പാടി എരിവേനൽ തൂവൽ വാടും വാനമ്പാടി ... ഓഹ് ..
വാനമ്പാടി തരി തീരാ നോവുകൾ ഉള്ളിൽ പൊള്ളും വാനമ്പാടി ..ഓഹ് ..
കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളെ..
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കെ..
തേടും ചുവടോ കാണാ ചുഴിയിൽ താഴെ പോയോ ..
മൗനം പിടയും കണ്ണീർ കടവിൽ ഒറ്റയ്ക്കായോ..
വാനമ്പാടി എരിവേനൽ തൂവൽ വാടും വാനമ്പാടി ... ഓഹ് .
Movie/Album name: Shefeekinte Santhosham
Artists