ഒരു നേര്‍ത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം ഒരു മൂകസാക്ഷിയായ് എരിയുന്നു ദൂരെ നിന്‍ നാളം പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍ പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ ശുഭതാരകേ എരിതീയിലോ നീറും ജന്മം (പറയുമോ)
തപമാര്‍ന്ന സൂര്യനായ് തിരി താണു വീണുടഞ്ഞാലും ഒരു ശ്യാമസിന്ധുവായ് തിരതല്ലുമെന്നുമെന്നില്‍ നീ ഉള്ളിലഴല്‍ കൊള്ളുമീ നീലജലശയ്യയില്‍ രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളില്‍ വനചന്ദ്രികേ പൊഴിയുന്നു നീ നോവിന്‍ പാട്ടായ് (പറയുമോ)