പാവങ്ങൾ പെണ്ണുങ്ങൾ ദുഃഖ- ഭാരം ചുമക്കും ദേവതകൾ കാലസമുദ്രത്തിരകളിൽ നീന്തും കളിമൺ പാവകൾ (പാവങ്ങൾ)
ഇതിഹാസങ്ങൾക്കു താടി നരച്ചു ഇന്നലത്തെ സ്മൃതികൾ മരിച്ചു സ്ത്രീകളിന്നും വിരഹാതുരകൾ ഭൂമികന്യാ സീതകൾ രാമായണത്തിലെ കണ്ണീരിൽ മുക്കിയ സീതകൾ..സീതകൾ
ഈ നൂറ്റാണ്ടിന്നെഴുപതു കഴിഞ്ഞു ഇന്നലത്തെ യുഗങ്ങൾ മറഞ്ഞു സ്ത്രീകളിന്നും പുരുഷന്മാരുടെ ശാപമേൽക്കും അഹല്യകൾ ശാപമോക്ഷത്തിനു കാത്തു കിടക്കും അഹല്യകൾ അഹല്യകൾ (പാവങ്ങൾ)