Kaivanna thangamalle [F]
1998
Kaivanna thankamalle omanathinkalkkrunnalle
Kanneerkkinaavupole ammathan kanneerkkurunnurangu
Karayaathurangurangu thaaraattaan ammayilleyarikil
Aarorumillenkilum thunayaay ammayille ninakku
Mattaarumillenkilum ennumee daivamille thunaykku...
Sooryaneppoluyaraan ammathan maanathunarnnavane
Ampilikkunjinippool mukilinmel punchiripoondavane
Chempaneerppoovupole thennalil poomanam thoovanam nee
Ammathan sankadangal maattuvaan oodi varenamennum...
Theeyil kuruthathalle en kunju venalil vaadaruthe
Thanalillaappaazhmaruvil thanalpole ammayilleyarikil
Thalaraathe neeyurangu...nenchakam vaadaathe neeyunaru
Nomparappoovithalaay njaanille ninnethalodiduvaan.....
കൈവന്ന തങ്കമല്ലേ ഓമനത്തിങ്കള്‍ക്കുരുന്നല്ലേ
കണ്ണീര്‍ക്കിനാവുപോലെ അമ്മതൻ കണ്ണീര്‍ക്കുരുന്നുറങ്ങു്
കരയാതുറങ്ങുറങ്ങു് താരാട്ടാന്‍ അമ്മയില്ലേയരികില്‍
ആരോരുമില്ലെങ്കിലും തുണയായ് അമ്മയില്ലേ നിനക്കു്
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണയ്ക്കു്
സൂര്യനെപ്പോലുയരാന്‍ അമ്മതൻ മാനത്തുണര്‍ന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേല്‍ പുഞ്ചിരിപൂണ്ടവനേ
ചെമ്പനീര്‍പ്പൂവുപോലെ തെന്നലില്‍ പൂമണം തൂവണം നീ
അമ്മതൻ സങ്കടങ്ങള്‍ മാറ്റുവാന്‍ ഓടി വരേണമെന്നും
തീയില്‍ കുരുത്തതല്ലേ എന്‍കുഞ്ഞു വേനലില്‍ വാടരുതേ
തണലില്ലാപ്പാഴ്മരുവില്‍ തണല്‍പോലെ അമ്മയില്ലേയരികില്‍
തളരാതെ നീയുറങ്ങു് ...നെഞ്ചകം വാടാതെ നീയുണരു്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാന്‍
Movie/Album name: Siddhaartha
Artists