Sankeerthanam

2002
Lyrics
Language: English

Sankeerthanam nilaavu pol
Sandarshakaa varoo varoo
Pon thaarakam nin deepamaay
Man koorayil varoo varoo
Novunna jeevante kanneerkkanam
Veezhum nin paadangalil
Ee vili kelkkaan
Poo mizhi thorthaan
Neeyallaathaarundu kanyaasuthaa
(sankeerthanam)

Neerunna theechoolayaakum
Neeyenneyengaan verpirinjaal
Chaarathu maankunju pole
Njaan vannu nilkkum per vilichaal
Aa roopavum mizhideepavum
Aakaasha saakshyangalaay
Meghatheril varumo
Snehappookkal tharumo
Parayoo naadhaa
(sankeerthanam)

Ee dukha geethangalellaam
Veenjaakkimaattum ninte naamam
Ee nithyarogapparambil
Soukhyam vithaykkum ninte kaikal
Paapangalum paka theerkkalum
Paadeyozhikkuvone
Maarikkaattin kuliraay
Jeevan thedum thanalaay
Anayoo naadhaa
(sankeerthanam)
Language: Malayalam

സങ്കീര്‍ത്തനം നിലാവ് പോല്‍
സന്ദര്‍ശകാ വരൂ വരൂ
പൊന്‍ താരകം നിന്‍ ദീപമായ്
മണ്‍കൂരയില്‍ വരൂ വരൂ
നോവുന്ന ജീവന്റെ കണ്ണീര്‍ക്കണം
വീഴും നിന്‍ പാദങ്ങളില്‍
ഈ വിളി കേള്‍ക്കാന്‍
പൂ മിഴി തോര്‍ത്താന്‍
നീയല്ലാതാരുണ്ട് കന്യാസുതാ
(സങ്കീര്‍ത്തനം )

നീറുന്ന തീച്ചൂളയാകും
നീയെന്നെയെങ്ങാന്‍ വേര്‍പിരിഞ്ഞാല്‍
ചാരത്തു മാന്‍കുഞ്ഞു പോലെ
ഞാന്‍ വന്നു നില്‍ക്കും പേര്‍ വിളിച്ചാല്‍
ആ രൂപവും മിഴിദീപവും
ആകാശ സാക്ഷ്യങ്ങളായ്
മേഘത്തേരില്‍ വരുമോ
സ്നേഹപ്പൂക്കള്‍ തരുമോ
പറയൂ നാഥാ
(സങ്കീര്‍ത്തനം )

ഈ ദുഃഖഗീതങ്ങളെല്ലാം
വീഞ്ഞാക്കിമാറ്റും നിന്റെ നാമം
ഈ നിത്യരോഗപ്പറമ്പില്‍
സൌഖ്യം വിതയ്ക്കും നിന്റെ കൈകള്‍
പാപങ്ങളും പകതീര്‍ക്കലും
പാടേയൊഴിക്കുവോനേ
മാരിക്കാറ്റിന്‍ കുളിരായ്
ജീവന്‍ തേടും തണലായ്‌
അണയൂ നാഥാ
(സങ്കീര്‍ത്തനം )
Movie/Album name: The Gift of God
Artists