Kodunkatte Nee

1976
Lyrics
Language: English

Kotumkaatte nee ilamkaattaakoo
Ee pushpanikunjathilurangoo...
Ee snehamanchathilurangoo...
Urangoo.....urangoo....

Poonthinkal poonkotikku poomegham venchaamaram
Pooncholappenmanikku poonilaaponchaamaram
Kaattaayalari poovaayatangumen kannaneyurakkaanaay
Kanneerin vishari maathram..... ente
Kanneerin vishari maathram...
Um...um...um...um..

Kotumkaatte nee ilamkaattaakoo....

Rithukanya thukil maattumbol ee venal kuliraakumbol
Kannante kaalam maarum kavithakal poothulayum
Paattaay vannu paavapol matangum radhathan kadam
Kannaa nee maranneetumo...annen
Kannaa nee maranneetumo....
Um...um...um...um....

Kotumkaatte nee ilamkaattaakoo
Ee pushpanikunjathilurangoo...
Ee snehamanchathilurangoo
Language: Malayalam

കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ
ഉറങ്ങൂ.......ഉറങ്ങൂ....

പൂന്തിങ്കള്‍ പൂങ്കൊടിക്കു പൂമേഘം വെണ്‍ചാമരം...
പൂഞ്ചോലപ്പെണ്മണിക്കു പൂനിലാപൊന്‍ചാമരം...
കാറ്റായലറി പൂവായടങ്ങുമെന്‍ കണ്ണനെയുറക്കാനായ്
കണ്ണീരിന്‍ വിശറി മാത്രം എന്റെ
കണ്ണീരിന്‍ വിശറി മാത്രം...
ഉം..ഉം..ഉം..ഉം...

കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...

ഋതുകന്യ തുകില്‍ മാറ്റുമ്പോള്‍ ഈ വേനല്‍ കുളിരാകുമ്പോള്‍
കണ്ണന്റെ കാലം മാറും കവിതകള്‍ പൂത്തുലയും
പാട്ടായ് വന്നു പാവപോല്‍ മടങ്ങും രാധതന്‍ കദനം
കണ്ണാ നീ മറന്നീടുമോ....അന്നെന്‍
കണ്ണാ നീ മറന്നീടുമോ....
ഉം..ഉം..ഉം..ഉം...

കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ....
Movie/Album name: Amrithavaahini
Artists