Naadaaya Naadokke Naaveru Paadum

2025
Lyrics
Language: Malayalam

നാടായ നാടാകെ നാവേറു പാടും പോലെ
പുതു പൂവായ പൂ തോറും പൂമ്പാറ്റ പാറും പോലെ
അക്കരെ പച്ച കണ്ടിക്കര തത്തപോൽ
ഏതോ മനോരാജ്യ സഞ്ചാരിപോൽ
പോരിന് ചേകോര് പോണൊരു പോക്കുപോൽ
തേൻ തേടി നായാടി കാടേറും പോൽ
നാടായ നാടാകെ തേടാനിറങ്ങുന്നു നീ

ഓർക്കാതെ നിന്നുള്ളം കാണുന്നപോൽ
ഏതോ ഇളം തെന്നൽ വീശുന്ന പോൽ
താരങ്ങൾ ദൂരത്തു താരാട്ടു മൂളുന്ന പോൽ
നാടോടിയെപ്പോലെ പാഞ്ഞീടുവോൻ
കോമാളിയെപ്പോൽ കാഞ്ഞീടുവോൻ
ആരോടുമല്ലാത്തൊരേകാന്തമാം വാക്ക് നീ
എത്രയോ ദൂരത്ത് എങ്കിലും ചാരത്ത്
ഏതോ കിനാവേറി നീങ്ങും പോലെ
ആരുമീ കാണാത്തൊരത്ഭുതാകാശത്തെ
ഏതോ നിലാവത്തു തേടും പോലെ
നാടായ നാടാകെ തേടാൻ ഇറങ്ങുന്നു നീ
Movie/Album name: Samshayam
Artists