Kokkurummum Kaatte

2005
Lyrics
Language: Malayalam

കൊക്കുരുമ്മും കാറ്റേ കൊക്കുരുമ്മും കാറ്റേ
കൊക്കുരുമ്മും കാറ്റേ കൊത്തി വെയ്ക്കും പാട്ടിൽ
തത്തി നിൽക്കും ശലഭം ഞാൻ
മുത്തി മുത്തി പാഞ്ഞെൻ മുത്തിനൊത്ത ചുണ്ടോ
പത്തു മാറ്റിൻ പവനായി
പുഴയ്ക്കറിയാം എന്നെ മഴയ്ക്കറിയാം
കിളിക്കറിയാം എന്റെ കുറുമ്പറിയാം
കുഞ്ഞാമ്പൽ കുടയ്ക്കറിയാം
(കൊക്കുരുമ്മും.......)

മുടിത്തുമ്പിൽ തുളുമ്പുന്ന മുല്ലമൊട്ടിലുമ്മ വെച്ചു
മുകിലോട് ഞാൻ പറഞ്ഞു (2)
നീയെന്റെ പൊന്നിന്റെ പൊന്നാണെടാ
നിനക്കുള്ളതൊക്കെയും എനിക്കാണെടാ
മൊട്ടിട്ടിട്ടും പൂവിൻ ഇറ്റിറ്റിറ്റും മഞ്ഞിൽ
നീയെൻ്റെ ചിറകുരുമ്മി..
മിന്നാമിന്നികളിൻ മിഴി രണ്ടും മിനുക്കി
(കൊക്കുരുമ്മും കാറ്റേ....)

ചിക് ചിക് ചിക് ചിക് ചിറകടിച്ചൊച്ച വെയ്ക്കും പക്ഷികളെ
ഉമ്മ വെച്ചു ഞാൻ പറഞ്ഞു (2)
നീയെന്റെ പൂവിന്റെ തേനാണെടാ
നിറമാർന്ന സൂര്യന്റെ നിഴലാണെടാ
തത്തിത്തത്തും പാട്ടിൻ പക്കമേളം പോലെ
നിന്നോട് പറന്നുയരാൻ
ഒന്നുവാ ഒരുമിച്ച് ചിരിച്ചു കൊണ്ടുയരാം
(കൊക്കുരുമ്മും കാറ്റേ ...)
Movie/Album name: Krithyam
Artists