വായാടിക്കാറ്റേ പോകാമോ ദൂരെ ചങ്ങാലിപ്പൂവേ കൂടാമോ കൂടെ രാക്കിണ്ണം തേടി ഒരുങ്ങൂ പ്രാവേ മത്താപ്പൂമിന്നിക്കത്തും പോലെന്റെ പ്രേമം നീയേ...
ഝീലേ...ഝീലേ...പ്യാർ മേം ഝീലേ
പലനാളായില്ലേ അഴകേ നിന് ചാരെ കുഴലൂതി കൂടാന്‍ കൊതിയോടെ നിൽപ്പൂ മഴവില്ലേ എന്റെ മയിലൊത്ത പെണ്ണേ അയ്യയ്യോ കുളിരാംകുളിരായ് പെയ്യുന്ന പ്രേമം നീ....
ഝീലേ...ഝീലേ...പ്യാർ മേം ഝീലേ
ആലോലം ആടാനെന്തേ വൈകി വന്നു പെണ്ണേ പറയൂ...(2) തണുവോലും ഹൃദയം മുഴുവന്‍ പ്രണയച്ചൂടിന്നറിഞ്ഞാടൂ.... മനമാകെ കുഴഞ്ഞാടി ഇളംകാറ്റു പോകയായ്... കളിയല്ലാക്കഥ ചൊല്ലും കൌമാര കാലമായ് കുളിരലയുടെ കുളിരും മാറി പതിനേഴിന് പ്രേമം നീയേ.....
ഝീലേ...ഝീലേ...പ്യാർ മേം ഝീലേ
അമ്മാനക്കടവില് പോയി കനകത്താരപ്പൂ തേടൂ..(2) അഴകായി മെല്ലെ മെല്ലെ രാപ്പൂരത്തില് ചേർന്നാടൂ... വെൺമേഘത്തേരേറി നമുക്കെന്നും പോയിടാം തളിരോലും മനമിന്നു് രാഗാര്ദ്രവിലോലമായ് വർണ്ണത്തിന് സാഗരമല്ലേ ആനന്ദ പ്രേമം നീയേ.....
ഝീലേ...ഝീലേ...പ്യാർ മേം ഝീലേ
(വായാടിക്കാറ്റേ...)
Movie/Album name: Boss I Love You
Movie Summary:Boss I Love You (2007) is a Malayalam romantic comedy-drama about a young man whose life and relationships are complicated by love, family expectations, and the people around him.
Song Credits:
- Song: "Vaayaadikkaatte Pokaamo"
- Film: Boss I Love You (2007)
- Language: Malayalam