Scene Contra

2015
Lyrics
Language: English

24/7 ഫുൾ ഡേറ്റിങ്ങ് കളിക്കാൻ

10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല
Language: Malayalam

അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലവ് വേണ്ട്രാ നമുക്ക് വേണ്ട്രാ
ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ
മുട്ടി മുട്ടി നടക്കാൻ
തൊട്ടുരുമ്മി ഇരിക്കാൻ
24/7 ഫുൾ ഡേറ്റിങ്ങ് കളിക്കാൻ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
നോ റിപ്ലൈ
പെറ്റ തള്ള പോലും സഹിക്കാത്ത
കോസ്റ്റ്യൂം‌സ് വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും
നോ റിപ്ലൈ
അവള് വേണ്ട്രാ ലവ് വേണ്ട്രാ
ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ

ലോൺ എടുത്ത് പണമിറക്കി ഓഡികാറും വാങ്ങി
കൂട്ടുക്കാരെ സോപ്പ് ഇട്ട്‌ ബൈക്ക് ഒരെണ്ണം വാങ്ങി
നോ റിപ്ലൈ സ്റ്റിൽ നോ റിപ്ലൈ
അവൾടെ വീട്ടുകാര് ഓടിച്ചിട്ട്‌
നാട്ടുകാര് കല്ലെറിഞ്ഞ്
കൂട്ടുകാര് കൈയൊഴിഞ്ഞ്
ഒറ്റക്കായി
സെന്റിമെന്റ്സ് വർക്ക് ഔട്ട് ആയി
പെണ്ണ് വലയിലായി
ചെക്കൻ പുലിയുമായി
ടോട്ടൽ ചെഞ്ച് ഔട്ട് ആയി
ഡെയ്‌ലി ടെക്ക് ഔട്ട് ആയി
പിന്നെ 4 മാസം കഴിഞ്ഞപ്പൊ
ബ്രേക്കപ്പ് ആയി

പട്ടിയുണ്ട് എന്ന ബോർഡ് ശ്രദ്ധിച്ചില്ല
അത് സീൻ ആകുമെന്നും അവൻ ചിന്തിച്ചില്ല
വെച്ച കാല് പുറകോട്ട് വെക്കത്തില്ല
വെച്ച കാലിന്റെ കെട്ടിപ്പഴും അഴിച്ചിട്ടില്ല
അവൾടെ ചേട്ടന്മാര് വന്ന്‌ രണ്ട്‌ പോട്ടിച്ചിട്ടും
അവന്റെ കാല് രണ്ടും പ്ലാസ്റ്റർ ഇട്ട്‌ ഒട്ടിച്ചിട്ടും
പെണ്ണ് പറ്റിച്ചിട്ടും
കീറി ഒട്ടിച്ചിട്ടും
പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ഛിച്ചിട്ടും
തോരെ കുടിപിച്ചിട്ടും
നേരം വെളുപ്പിച്ചിട്ടും
10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല

എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം എന്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ
അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലവ് വേണ്ട്രാ
നമുക്ക് വേണ്ട്രാ
ഇവിടല്ലേലും സീൻ മൊത്തം കോണ്ട്രാ
അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലവ് വേണ്ട്രാ എടാ പുല്ലേ വേണ്ട്രാ
ഇവിടെ ആകെ മൊത്തം ടോട്ടൽ സീൻ കോണ്ട്രാ
Movie/Album name: Premam
Artists