Mullaanu

2023
Lyrics
Language: Malayalam

മുള്ളാണ്
ഉള്ളിന്നുള്ളിൽ വിങ്ങുന്ന നോവാണ്
നേരാണ്
നീ ചൊല്ലീടുന്നതെല്ലാം നേരാണ്

ഇളം മഞ്ഞോലും
വിരൽ തുമ്പാലെ
ഇതെന്താണെൻ നെഞ്ചോരം
ആരോ തലോടും പോലേ

ഇതു വരെ അകമെ
അറിയാകനവിൻ
കടലാദ്യം അറിഞ്ഞൊരു നേരം
വരികളായി പറയാൻ
അറിയാതെരിയും കനലായി
അതു മാറണ നേരം

ആരാരും കണ്ടറിയാതുയിരിൻ
മല കേറുകയാണതിലോല വിചാരം
രാവിന്റെ മാറിലുറങ്ങണ നിന്നെ
ഞാൻ നോക്കുമ്പോൾ
ആയിരം താരക ചേല്

പൂങ്കാറ്റെൻ മനസ്സിന്റെ വാതിൽ ചാരെ
വിടാതെന്നെ തേടിവന്നു മൂളുന്നെന്തോ
ആരും കേൾക്കാതേ
മഴ നേർത്തൊരീണത്തിൽ
അതിലായി മായാതെ
കാണും നിലാവാണു നീ

ഇളം മഞ്ഞോലും
വിരൽ തുമ്പാലെ
ഇതെന്താണെൻ നെഞ്ചോരം
ആരോ തലോടും പോലെ

ഇതു വരെ അകമെ
അറിയാകനവിൻ
കടലാദ്യം അറിഞ്ഞൊരു നേരം
വരികളായി പറയാൻ
അറിയാതെരിയും കനലായി
അതു മാറണ നേരം

ആരാരും കണ്ടറിയാതുയിരിൻ
മല കേറുകയാണതിലോല വിചാരം
രാവിന്റെ മാറിലുറങ്ങണ നിന്നെ
ഞാൻ നോക്കുമ്പോൾ
ആയിരം താരക ചേല്
Movie/Album name: O Baby
Artists