വിളിച്ചോ നീയെന്നെ വിളിച്ചോ നിന്റെ മനസ്സാം കിളി മെല്ലെ ചിലച്ചോ കൊതിച്ചോ എൻ സ്നേഹം കൊതിച്ചോ എന്റെ അടുത്തായ് നിൻ മൗനം കിതച്ചോ (വിളിച്ചോ നീയെന്നെ..)
കണ്ണും കണ്ണും പണ്ടേ തെളിച്ചതല്ലേ ചുണ്ടും ചുണ്ടും കൊണ്ടു നുണഞ്ഞതല്ലേ സ്വപ്നം നൽകും ചായം കുറുക്കി മെല്ലെ ഉള്ളിൻ താളിൽ നമ്മൾ കുറിച്ചതല്ലേ പ്രിയമോടെ കുളിരോടെ സുഖമോടെ അനുരാഗം ഇളമഞ്ഞിൻ കുളിരോടേ സുഖമോടെ അനുരാഗം (വിളിച്ചോ നീയെന്നെ..)
എന്തോ എന്തോ ചൊല്ലാൻ മറന്ന പോലെ ഏതോ എതോ മോഹം പറന്നു മെല്ലെ വീണ്ടും കാണാൻ മോഹം തിളച്ചു മെല്ലെ എന്നും എന്നെ തേടി അലഞ്ഞുവല്ലേ ഇനിയുള്ളിൽ ഇളനീരിൽ മഴയല്ലേ അനുരാഗം ഇനിയെന്നും ഇളനീരിൽ മഴയല്ലേ അനുരാഗം (വിളിച്ചോ നീയെന്നെ..)