Pandu Pandoru Paadusha

1977
Lyrics
Language: English

Pandu pandoru paadushavin rajakumariye
Kandumutti jinnoruthan poonkavanathil(2)
Aarumarumillathulla samayam nokki
Krooranoru kazhukante vesham
Dharichu vannu
Paavamakum penkodiye manthrashakthiyaloru
Praavaakkimattiyavan parannu poyi
(pandu pandoru)

Ezhukadalappurathe kottaarakkettil
Kezhamaan kannaleyavan
Kondupoy thalli(2)
Dukhampoondu naal kazhicha sundariye
Thakkam nokki nikkahinu mohichu
Kizhavan jinnu.....
Avalude kannuneer padachon kandu
Orunalla maalakhaye parnajayachu(2)
Kanivulla maalakhayavale painkiliyakki
Akalathoru cherukoottil thaamasippichu
(pandu pandoru)
Language: Malayalam

പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമരിയെ
കണ്ടുമുട്ടി ജിന്നൊരുത്തൻ പൂങ്കവനത്തിൽ(2)
ആരുമാരുമില്ലാതുള്ള സമയം നോക്കി
ക്രൂരനൊരു കഴുകന്റെ വേഷം
ധരിച്ചു വന്നു
പാവമാകും പെൺകൊടിയെ മന്ത്രശക്തിയാലൊരു
പ്രാവാക്കിമാറ്റിയവൻ പറന്നു പോയി
(പണ്ടു പണ്ടൊരു)

എഴുകടൽ അപ്പുറത്തെ കൊട്ടാരക്കെട്ടിൽ
കേഴമാൻ കണ്ണാളെയവൻ
കൊണ്ടുപോയ്‌ തള്ളി(2)
ദുഃഖം പൂണ്ടു നാൾ കഴിച്ച സുന്ദരിയെ
തക്കം നോക്കി നിക്കാഹിനു മോഹിച്ചു
കിഴവൻ ജിന്ന്‌.....

അവളുടെ കണ്ണുനീർ പടച്ചോൻ കണ്ടു
ഒരുനല്ല മാലാഖയെ പറഞ്ഞയച്ചു(2)
കനിവുള്ള മാലാഖയവളെ പൈങ്കിളിയാക്കി
അകലത്തൊരു ചെറുകൂട്ടിൽ താമസിപ്പിച്ചു
(പണ്ടു പണ്ടൊരു)
Movie/Album name: Yatheem
Artists