Kali paranjaalum ini kuliru koroolle Kili chilachaalum athu kavitha aavoolle Kaathare nin neelamegham peeli choodi naanamode Lolamaay aalolamaay.. Mazhayilaadoolle ini manassu nanayoolle... Ngmm... ngmm...
Language: Malayalam
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ കിളി ചിലച്ചാലും അതു കവിതയാവൂല്ലേ.. കാതരേ നിന്‍ നീലമേഘം പീലി ചൂടി നാണമോടെ ലോലമായ് ആലോലമായ്.. മഴയിലാടൂല്ലേ ഇനി മനസ്സു നനയൂല്ലേ...
നീരാടി മാതളപ്പൂവിതാ മഴയില്‍ രാവിലെ കാണാതെ കാണുമോ നീ ഒരേ വെയിലിന്‍ ചില്ലയില്‍ തേനുലാവും പോലെ.. മാരിവില്ലു പോലെ.. ദൂരെ ദൂരെ വീശും ചാമരങ്ങള്‍ പോലെ.. പ്രണയഭാസുരമനഘചാരുതമെരിയുമൊരു നവഭാവം...
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ...
തേടാതെ തേടിയോ നീ ചെരാതുഴിയും സന്ധ്യയെ രാവായി ആതിരത്തൂനിലാവണിയൂ തിങ്കളേ.. പ്രേമരാഗം മൂളും വീണയാകുമോ നീ ജീവഗാനം തേടും ഈണമാകുമോ.. ഹൃദയ മോഹന മധുര മായിക തരള സ്വരഗതിയാകൂ...
കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ കിളി ചിലച്ചാലും അതു കവിതയാവൂല്ലേ കാതരേ നിന്‍ നീലമേഘം പീലി ചൂടി നാണമോടെ ലോലമായ് ആലോലമായ്.. മഴയിലാടൂല്ലേ ഇനി മനസ്സു നനയൂല്ലേ... ങ്ങും... ങ്ങും...