Veyilin Chumbanangal

2024
Lyrics
Language: English

Veyilin chumbanangaletunarum manju thulliyil
Theliyum maarivillazhake (2)
Mazhayaay nirayoo manakkonilaay
Veyilin chumbanangaletunarum manju thulliyil
Theliyum maarivillazhake

Poovin ithalukal punarum mrudumanju pol
Aardramaam nin chumbanangalaal
Thazhukoo kunju thennale
Aardramaam nin chumbanangalaal
Thazhukoo kunju thennale
Veyilin chumbanangaletunarum manju thulliyil
Theliyum maarivillazhake

Raavin mizhikalil nirayum venthinkal pol
Aazhamaam nin sparsanangalaal
Pulkoo kunju thennale
Aazhamaam nin sparsanangalaal
Pulkoo kunju thennale
Veyilin chumbanangaletunarum manju thulliyil
Theliyum maarivillazhake
Mazhayaay nirayoo manakkonilaay
Veyilin chumbanangaletunarum manju thulliyil
Theliyum maarivillazhake
Language: Malayalam

വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ (2)
മഴയായ് നിറയൂ മനക്കോണിലായ്
വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ

പൂവിൻ ഇതളുകൾ പുണരും മൃദുമഞ്ഞു പോൽ
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകൂ കുഞ്ഞു തെന്നലേ
ആർദ്രമാം നിൻ ചുംബനങ്ങളാൽ
തഴുകൂ കുഞ്ഞു തെന്നലേ
വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ

രാവിൻ മിഴികളിൽ നിറയും വെൺതിങ്കൾ പോൽ
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകൂ കുഞ്ഞു തെന്നലേ
ആഴമാം നിൻ സ്പർശനങ്ങളാൽ
പുൽകൂ കുഞ്ഞു തെന്നലേ
വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ
മഴയായ് നിറയൂ മനക്കോണിലായ്
വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞു തുള്ളിയിൽ
തെളിയും മാരിവില്ലഴകേ
Movie/Album name: Pattam
Artists