മായാതെ കണ്ണീരിൻ പൂവേ മാനസം വിങ്ങുന്നു താനേ ഒന്നായി ചേരാനായ് കാത്തേ നാം ഒന്നുമേ ചൊല്ലാതെ പോയോ കാണാതെ കണ്ണടയുന്നോ കേൾക്കാതെ വാക്കുടയുന്നോ നാമേകരായ് രണ്ടു പാതയായ് പിരിയുന്നു പിടയുന്നു നെഞ്ചം മായാതെ കണ്ണീരിൻ പൂവേ മാനസം വിങ്ങുന്നു താനേ ഒന്നായി ചേരാനായ് കാത്തേ നാം ഒന്നുമേ ചൊല്ലാതെ പോയോ
നീയില്ലാതെ നീറുമെൻ ജന്മം ഓരോ നേരം തീയാകുന്നു തമ്മിൽ തമ്മിൽ കൈമാറാതെന്തേ മണ്ണിൽ വീണേ പോകും സ്നേഹം ഏതോ ദൂരത്തിൽ നീയില്ലേ കാണാതീരത്തിൽ ഞാനില്ലേ ഹൃദയം മുറിയും പോലെ മായാതെ കണ്ണീരിൻ പൂവേ മാനസം വിങ്ങുന്നു താനേ ഒന്നായി ചേരാനായ് കാത്തേ നാം ഒന്നുമേ ചൊല്ലാതെ പോയോ
നോവിൻ ചൂടിൽ പൊള്ളുന്നെന്നുള്ളം കണ്ണിൻ മുന്നിൽ കാർ മൂടുന്നു തേങ്ങും രാവിൽ ആരാരോ കൂടെ നേരിൻ നാളം പൊയ്പോകുന്നോ ദൂരെ വാനത്തിൽ നീയില്ലേ താരം പോലൊന്നു മിന്നില്ലേ ഉരുകും തിരിയായ് ഞാനേ മായാതെ കണ്ണീരിൻ പൂവേ മാനസം വിങ്ങുന്നു താനേ ഒന്നായി ചേരാനായ് കാത്തേ നാം ഒന്നുമേ ചൊല്ലാതെ പോയോ കാണാതെ കണ്ണടയുന്നോ കേൾക്കാതെ വാക്കുടയുന്നോ നാമേകരായ് രണ്ടു പാതയായ് പിരിയുന്നു പിടയുന്നു നെഞ്ചം മായാതെ കണ്ണീരിൻ പൂവേ മാനസം വിങ്ങുന്നു താനേ ഒന്നായി ചേരാനായ് കാത്തേ നാം ഒന്നുമേ ചൊല്ലാതെ പോയോ