Kadukedu

2002
Lyrics
Language: Malayalam

കടുകെടു് മുളകെടു് കുറുമയിലെരിവിനു്
കുരുമുളകടിപൊളി വറവലിനെരിപിരി
രുചിയോടൊന്നുണ്ണാനണ്ണനൊരണ്ണിയുമായു് വാ വാ
(കടുകെടു് മുളകെടു്)
തേങ്ങയരച്ചതൊരമ്മച്ചി
ആട്ട കുഴച്ചവനണ്ണാച്ചി
ഇലവെച്ചു് വിളമ്പിത്തരാം
ബലബലബലബലേ
കോഴി പൊരിച്ചതു് കൊണ്ടാട്ടം
തവള പൊരിച്ചതു് പലകൂട്ടം
പാട്ടും പാടി വെട്ടിവിഴുങ്ങു്
അയ്യയ്യയ്യയ്യയ്യാ
(കടുകെടു് മുളകെടു്)

പണ്ടു് പണ്ടു് പട്ടണം വാഴും ബാദുഷമാരുടെ ബീവി പരത്തും
ഗുണ്ടിനൊക്കും പത്തിരി കൊണ്ടുത്തരാം
ചേരത്തോഴന്‍ കൊമ്പിട്ടു വന്നാല്‍ കൊട്ടാരത്തില്‍ വെച്ചു കഴിക്കും
ഗുണ്ടുചില്ലിച്ചിക്കനും കൊണ്ടുത്തരാം
തച്ചോളിച്ചന്തു കഴിച്ചതല്ലേയീ തക്കാളി സൂപ്പു്
ആറ്റിന്മണമേലേയമ്മച്ചിക്കിഷ്ടമാണാട്ടിന്‍ കരളു്
ഉണ്ടപ്പന്‍ ഞണ്ടുണ്ടു് കണ്ടപ്പന്‍ മുയലുണ്ടു്
വെണ്ടയ്ക്കാത്തോരനുണ്ടു് വെണ്ടയ്ക്കാത്തോരനുണ്ടു്
നല്ല വെണ്ടയ്ക്കാത്തോരനുണ്ടു്
(കടുകെടു് മുളകെടു്)

കോവളത്തു് കപ്പലിറങ്ങും സായിപ്പന്മാരുടെ നെഞ്ചു കലക്കും
കപ്പയുണ്ടേ കല്ലുമ്മേക്കായുമുണ്ടേ
ലൈനടിക്കും കോളേജു്പിള്ളാര്‍ ബൈക്കെടുത്തു് ബീച്ചിലെത്തുമ്പോള്‍
കൊക്കരക്കോ കോളയുമുണ്ടല്ലോ
ഹ... സബാഷു്
താരാട്ടിന്നിപ്പോഴും ഡിന്നറില്‍ കത്തുന്ന താറാവു് ഫ്രൈ
കോലോത്തെ തമ്പ്രാക്കള്‍ മുത്തിക്കുടിക്കുന്ന കോക്കനട്ടു് ജ്യൂസ്സു്
കോഴിക്കൊരത്താഴം മുത്തിക്കു മുത്താഴം
അത്തിപ്പഴം കണക്കു് അത്തിപ്പഴം കണക്കു്
നല്ലൊരത്തിപ്പഴം കണക്കു്
(കടുകെടു് മുളകെടു്)
Movie/Album name: Onnaaman
Artists