Okkumarakkombathe

1986
Lyrics
Language: English

Kalakaakali neepozhiyu neeraanjanakkuyile
Okkumarakkombathe kaakkaalappoonkuyile
Kalakaakali neepozhiyu neeraanjanakkuyile
Laalalaliaakkilellaam thenulaavunnithe
Manju magnoliyaavil vandu paarunnithe

Ponnanthi varum vazhiye
Nizalellaam neendu - neendaalo?
Nin kannileyaazhathil
Thudichu neelaswapnam -ennitto?
Nallinayodu thunayodu
Niraniravaliyumoraalinganam
Ahaha.........
Inayodu thunayodu
Niraniravaliyumoraalinganam
Okkumarakkombathe.........

Icholavayalkkarayil
Kudiyerippaarkkaam -paarthalo?
Naam thooviya poombodiyil
Namukku nammethedaam - thedukilo?
Poomanamodu niramodu
Thanuvodu manamodu sammelanam
Ahahhahaa...
Manamodu niramodu
Thanuvodu manamodu sammelanam
Lallallalla......
Laalalaliaakkilellaam thenulaavunnithe
Manju magnoliyaavil vandu paarunnithe

Okkumarakkombathe...........
Language: Malayalam

ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ
കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ
കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ
ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ
കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ
കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ
ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ
മഞ്ജുമഗ്നോളിയാവില്‍ വണ്ടു പാറുന്നിതേ

പൊന്നന്തിവരും വഴിയേ നിഴലെല്ലാം നീണ്ടു - നീണ്ടാലോ?
നിന്‍ കണ്ണിലെയാഴത്തില്‍ തുടിച്ചു നീലസ്വപ്നം -എന്നിട്ടോ
നല്ലിണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം
അഹഹഹാ..........
ഇണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം
ഓക്കുമരക്കൊമ്പത്തെ...........

ഇച്ചോളവയല്‍ക്കരയില്‍ കുടിയേറിപ്പാര്‍ക്കാം -പാര്‍ത്താലോ
നാം തൂവിയ പൂമ്പൊടിയില്‍ നമുക്കു നമ്മെത്തേടാം-തേടുകിലോ
പൂമണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം
അഹഹഹാ........
മണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം
ലല്ലല്ലല്ലാ.....
ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ
മഞ്ജുമഗ്നോളിയാവില്‍ വണ്ടുപാറുന്നിതേ

ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ
Movie/Album name: Udayam Padinjaaru
Artists