ഓരോരോ ചെഞ്ചോര തൻ തുള്ളിയും ചുടുവേർപ്പിൻ നീരാക്കി മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാൻ ആരുമേ പിച്ചക്കാശു നീട്ടേണ്ട കരുത്തിന്റെ നീരോട്ടം സിരകളിലുള്ളൊരു കാലം വരെ കായികബലം വേണ്ട നീതിനേടുവാൻ യുദ്ധകാഹളം മുഴക്കേണ്ട ഗാന്ധിവാണൊരീ നാട്ടിൽ സത്യവും അഹിംസയും അക്രമരാഹിത്യവും മാത്രമേ ഗുണം ചെയ്യൂ മാനവജാതിക്കെന്നും