കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി പുതുമണി വിതറി മാനം നെറുകിൽ തൊട്ടു മകുടികളൂതി മഴ നാഗമായ് കന്യാഭൂവിൽ കാവു തീണ്ടി അടിമുടി മൺമണമായി
കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി
താഴെ താഴെ പുതുമഴയുഴുതൊരു മണ്ണിൽ താനേ താനേ ഉറവുകൾ പടരുകയായ് ഏതോ നെഞ്ചിൻ ദാഹം നീറും തുടികളുണർന്നത് പോലെ പുതിയൊരു ഗന്ധം സിരകളിലാകെ ഉണരുകയാണതിനാലെ മഴയിലുണർന്നുടലാകെ
കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി
ആരാരാദ്യം പ്രണയമിതറിയുവതെന്നോ നിന്നോടെന്നോടിലകളിൽ ജലകണമോതി എല്ലാമെല്ലാം അറിവതുപോലെ കരിമുകിലിൻ വിരിമാറിൽ ഒരു കൊടി മിന്നൽ പിടയുകയായി ചിരിവിതറുന്നത് പോലെ മണിമയിലായി പ്രിയനേ ഞാൻ
കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി മെയ്യിൽ കുളിരേകെ മന മിന്നു നിന്നെ തേടി പുതുമണി വിതറി മാനം നെറുകിൽ തൊട്ടു മകുടികളൂതി മഴ നാഗമായ് കന്യാഭൂവിൽ കാവു തീണ്ടി അടിമുടി മൺമണമായി
കാതിൽ ചിരിയോടെ മഴ എന്തു മെല്ലെയോതി മെയ്യിൽ കുളിരേകെ മന മിന്നു നിന്നെ തേടി