ചുവന്ന പൂവുകൾ അഴകിൽ വിടർത്തി ഋതുമതിയായ് നീ എന്നാലും മംഗല്യമാകാത്ത മഞ്ജുളാംഗി നിന്റെ കസ്തൂരി ഗന്ധം നുകരട്ടെ നിൻ കളിത്തോണികൾ തുഴയും ഞാൻ നിൻ മുടിപ്പീലികൾ തഴുകും ഞാൻ (നിൻ കളി) (ഇടവാക്കായലിൻ)
നിറഞ്ഞ ലജ്ജ തൻ കണികൾ നിരത്തി കളഭവുമായ് നീ നിൽക്കുമ്പോൾ (നിറഞ്ഞ) വേണാടിൻ സീമന്തത്തമ്പുരാട്ടി നിൻ പൊന്നമ്പല നടയിൽ വന്നോട്ടെ നിൻ മണി നാദത്തിൽ ഉണരും ഞാൻ നിൻ ഗായത്രിയിൽ അലിയും ഞാൻ (നിൻ മണി) (ഇടവാക്കായലിൻ)