Marakkaan Kazhiyaatha

1978
Lyrics
Language: English

Marakkaan kazhiyaatha gaanam - ithu
Marikkaatha premagaanam
Kaalamaam shilppiyude aathmaavilunarum
Kadana manohara gaanam
(marakkaan)

Hridayangal moodi vecha madhuraabhilaashangal
Vidhiyude virimaarilalinju
Nimishathin pon pookkal nithyathayil kozhinjaalum
Kaalam vasanthangalunarthum - veendum
Kaalam vasanthangalunarthum...unarthum
(marakkaan)

Manassinte chumarinmel anuraagam koththivecha
Prathimakal paazhmannil maranju
Kannuneeril alinjaalum karalukal thakarnnaalum
Premam vaijaanthiyunarthum - veendum
Premam vaijayanthiyunarthum..unarthum
(marakkaan)
Language: Malayalam

മറക്കാൻ കഴിയാത്ത ഗാനം ഇത്
മരിക്കാത്ത പ്രേമഗാനം
കാലമാം ശില്പിയുടെ ആത്മാവിലുണരും
കദന മനോഹര ഗാനം (മറക്കാൻ..)

ഹൃദയങ്ങൾ മൂടി വെച്ച മധുരാഭിലാഷങ്ങൾ
വിധിയുടെ വിരിമാറിലലിഞ്ഞൂ
നിമിഷത്തിൻ പൊൻ പൂക്കൾ നിത്യതയിൽ കൊഴിഞ്ഞാലും
കാലം വസന്തങ്ങളുണർത്തും വീണ്ടും
കാലം വസന്തങ്ങളുണർത്തും ഉണർത്തും (മറക്കാൻ..)

മനസ്സിന്റെ ചുമരിന്മേൽലൻഉരാഗം കൊത്തി വെച്ച
പ്രതിമകൾ പാഴ് മണ്ണിൽ മറഞ്ഞൂ
കണ്ണുനീരിലലിഞ്ഞാലും കരളുകൾ തകർന്നാലും
പ്രേമം വൈജയന്തിയുണർത്തും വീണ്ടും
പ്രേമം വൈജയന്തിയുണർത്തും ഉണർത്തും (മറക്കാൻ..)
Movie/Album name: Avar Jeevikkunnu
Artists