തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻചോട്ടിൽ ആണെൻ്റെ വിദ്യാലയം ആണെൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം സ്നേഹാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം സ്നേഹാലയം
തനിയെ പറന്നുയരാം ചെറുകിളി ചിറകു നീർത്തും ലിപികളായ് തെളിവാനിൽ പറവകൾ കുറിയെഴുതും കനിമധുരങ്ങൾ നിറയെ കുനിയുന്ന നെറുകയുമായ് മാമരം നിൽക്കുന്നിതാ വേനലിൽ തണൽക്കുടയായ് രാവിരുൾ നീന്തിവന്നു രാവിലെകൾ വിരിയവേ മാരിമുകിൽ തുള്ളി ചേർന്നു സാഗരങ്ങളാകവേ വാടിവീഴും വരെയും ചിരിമായാ പൂവുകളും വീശും കാറ്റിൻ മുന്നിൽ വേരിളകും പുൽക്കൊടിയും ആരല്ലെൻ ഗുരുനാഥർ ആരല്ലെൻ ഗുരുനാഥർ പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും തുംഗമാം വാനിൻചോട്ടിൽ ആണെൻ്റെ വിദ്യാലയം ആണെൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം സ്നേഹാലയം എൻ്റെ വിദ്യാലയം എൻ്റെ വിദ്യാലയം
Movie/Album name: Ezhuthola
Movie Summary:Ezhuthola is a 2024 Malayalam film centered on a children's literary magazine of the same name, exploring the lives and creative world surrounding it.
Song Credits: Not available.
Musical Style: Melodic, semi-classical-leaning film song with a gentle, lyrical quality.