സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീര്‍ത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (സ്വര്‍ഗ്ഗം....) സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം മനമറിയാതെ എന്‍ തനുവറിയാതെ ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍ ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍ മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍ കൊച്ചു തെന്നലേ മണിപ്പൂം തെന്നലേ കുളിരലകളില്‍ ഒഴുകി വരൂ നീ ഓഹോഹോ ഓഹോഹോ ഓഹോഹോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീര്‍ത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ