Nirapara chaarthiya pookkulapole nee
Thiruvathiramuttathorungi ninooo-ee
Thiruvathirakkaliyarangil ninnoo!
Thirimalarnaalangal oothikkeduthiya
Nilavilakkayi nee maarininnoo-veendum
Thapassil ninoo! (nirapara chaarthiya...)
Eenathilayirameeradi paadiyo-
Reerakkuzhalenthe mookamayi?
Thaalathilum nalla melathilum ninte
Aalimaaradunnu;kaanmathille?-onnum kelppathille? (nirapara....)
Mangalayaam deviyaathira raathriyil
Mangalyaswapnam poovittukandoo
Innumirulilayum nin devane
Pinthudarunnu nin neelmizhikal-ninte
Niramizhikal (niraparacharthiya
നിറപറചാര്‍ത്തിയ പൂക്കുലപോലെ നീ
തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ ഈ
തിരുവാതിരക്കളിയരങ്ങിൽ നിന്നൂ
തിരിമലര്‍നാളങ്ങൾ ഊതിക്കെടുത്തിയ
നിലവിളക്കായ് നീ മാറിനിന്നൂ വീണ്ടും
തപസ്സില്‍ നിന്നൂ
(നിറപറചാർത്തിയ...)
ഈണത്തിലായിരം ഈരടിപാടിയോ-
രീറക്കുഴലെന്തേ മൂകമായി
താളത്തിലും നല്ല മേളത്തിലും നിന്റെ
ആളിമാരാടുന്നു കാണ്മതില്ലേ ഒന്നും കേള്‍പ്പതില്ലേ?
(നിറപറചാർത്തിയ...)
മംഗലയാം ദേവിയാതിര രാത്രിയില്‍
മംഗല്യസ്വപ്നം പൂവിട്ടുകണ്ടൂ
ഇന്നുമിരുളിലലയും നിന്‍ ദേവനെ
പിന്തുടര്‍ന്നു നിന്‍ നീള്‍മിഴികള്‍ നിന്റെ
നിറമിഴികള്‍
(നിറപറചാർത്തിയ...)
Movie/Album name: Samasya
Artists