ആവണിക്കാവിലെ പൂരം കഴിഞ്ഞില്ലേ ആ വഴി പോയതെന്തേ കുറത്തീ .... ആ വഴി പോയതെന്തേ.... ആളും വെളിച്ചവുമില്ലാതെയൊറ്റയ്ക്കു ആലുംതറയിലെന്താ കുറത്തീ കാവൽപ്പുരയിലെന്താ..... നേരം കെഴക്കുവെളുക്കും മുമ്പെന്തിന് കോടി ഞൊറിഞ്ഞുടുത്തു കുറത്തീ ഓലക്കുടയെടുത്തു ..... താഴമ്പൂവൊക്കെ കൊഴിഞ്ഞിട്ടുമെന്തിനു ചോലക്കടവിലെത്തി കുറത്തീ ഞാലിത്തൊടിയിലെത്തി പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി...