Samayamandaakini theerathu njaan natta Pranayamaam gandham chirichu veendum Thalirum malarum aniyum kaalam Savidhathil ninne njaan thediyethum Oru neela thaarathin neythiri vettathil Oru raavil naam thammil kandu muttum (ozhukunna)
Language: Malayalam
ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്നു നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ പുഴയൊഴുകും വഴി മാറിടും പുത്തനാം പുളിനത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും
അതുവരെ എന്‍റെ ഈ വ്യര്‍ത്ഥ സ്വപ്നങ്ങളും മധുര പ്രതീക്ഷതന്‍ മുരളികയും കതിര്‍ മണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാന്‍ കരുതിയ കത്താത്ത മണി വിളക്കും നിധികളായ് സൂക്ഷിച്ചെന്‍ വിജനമാം സത്രത്തില്‍
ചിരസഖി നിന്നെ ഞാന്‍ കാത്തിരിക്കും (ഒഴുകുന്ന )
സമയ മന്ദാകിനി തീരത്ത് ഞാന്‍ നട്ട പ്രണയമാം ഗന്ധം ചിരിച്ചു വീണ്ടും തളിരും മലരും അണിയും കാലം സവിധത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും ഒരു നീല താരത്തിന്‍ നെയ്ത്തിരി വെട്ടത്തില്‍