വാതിലിൽ പൂംതിങ്കൾ ഉദിച്ചെന്നെ നോക്കും പോലെ ചിരിപ്പൂക്കൾ മൂടി മേലാകെ ആ... അടുത്തിരിക്കാൻ കരം പിടിക്കാൻ തിരച്ചാർത്തായനുരാഗം തുടിച്ചുയർന്നു. കിനാവിൻ്റെ മോഹങ്ങൾ തിരഞ്ഞുണർന്നു. നാമൊന്നായ് പറന്നേറിടാനായ് ഏതേതോ കര തേടുവാനായ്
നീളുമാ കൺമുനയായ് മൂകമാം മുറിവായി ആദ്യമായ് ഞാനതിൻ പാടുമായ് നിന്നേ പോയ് ഓരിതൾ മാത്രം നീർത്തുമെൻ മോഹം നീ വരും നേരം വസന്ത തീരമായ് തൊടുന്നതെല്ലാം സുവർണമായി നനുത്ത സുഗന്ധത്തിൽ കുതിർന്നു പോയ് ഞാൻ കിനാവിൻ്റെ മോഹങ്ങൾ പിടഞ്ഞുണർന്നു നാമൊന്നായ് പറന്നേറിടാനായ് ഏതേതോ കര തേടുവാനായ്
ഓർമതൻ കൽപ്പടവിൽ നീ എന്നു മുണ്ടാവാൻ ആനിഴൽ എന്നുമെൻ ജീവനിൽ കൂടേറി കാലടിച്ചോടും പാഴ് മണൽ തീരം സാഗരം പോലെ പടർന്നു പുൽകിടാൻ മനസ്സിനുള്ളിൽ കെടാതെ നിൽക്കും ജ്വലിക്കുന്ന സ്വപ്നത്തിൻ മെഴുതിരി നീ കിനാവിൻ്റെ മോഹങ്ങൾ തിരഞ്ഞുണർന്നു നാമൊന്നായ് പറന്നേറിടാനായ് ഏതേതോ കര തേടുവാനായ്