ഇതു മന്ത്രമോ തന്ത്രമോ കുതന്ത്രമോ... മന്ത്രമോ തന്ത്രമോ കുതന്ത്രമോ...(3) ജീവിതയാത്രയില്‍ മാറിടും പുതു വേഷങ്ങളായിരം ഒരു ചാൺ വയറിന്നല്ല..സുഖിച്ചു ജീവിതമാടാന് ഇതു മര്ത്ത്യന് ചെയ്യും പാതക തരികിട പന്ത്രണ്ടു്.... ഇതു മന്ത്രമോ തന്ത്രമോ കുതന്ത്രമോ...
മന്ത്രമോ.....തന്ത്രമോ.... ഇതു മന്ത്രമോ തന്ത്രമോ കുതന്ത്രമോ...
ഈ വഴിയില്‍ ധര്മ്മസങ്കടമുണ്ടേ.... ഏ ഹേയ്..ഈ മണ്ണിൽ ദുരിതക്കണ്ണീരുണ്ടേ... ഓ..ഓ...ആത്മാവിന് പിടയും വേദനയുണ്ടേ.... ഉം..ഉം..മൌനത്തിന് നീറും അനുഭവമുണ്ടേ.... ഇതു മായിക മോഹന ജീവിത തന്ത്രമോ... ഇതു് ആടും പടയണി പകരും വേഷവിധാനമോ... (ഇതു മന്ത്രമോ...)
കള്ളന്മാര് കഥകള്‍ മെനയും നാടു്... ഹേയ്..ഹേയ്..ഹേയ്...സത്യത്തെ ചതിയില്‍ വീഴ്ത്തും നാടു്... അമ്പമ്പോ...പുലികളെ എലിയായ് മാറ്റുമീ നാടു്..... ഞാണിന്മേല് ആടുന്നവരുടെ നാടു്.... ഇതു നൂതന ജീവിത നാടകശാലയോ... ഈ പാവക്കൂത്തില്‍ ചരടു വലിക്കും സൂത്രധാരനോ... (ഇതു മന്ത്രമോ...)