Neeyente Praarthana

1973
Lyrics
Language: English

Vazhthunnu daivame nin mahathvam
Vazhthunnu rakshaka ninte naamam
Neeyente prarthana kettu
Neeyente maanasam kandu
Hrudayathin altharayil vannen
Azhalin koorirul maatti

Panineeru viriyunna parudeesa nalki
Paaril manushyanay daivam
Athinullil paapathin paambine poattunnu
Ariyathe marthyante kaikal

Chennaaykkaleppoalum pullimaanaakkunna
Ninsneha munthiru pookkal
Ennum choriyaenam ee bhavanathile
Kanneerin yordaan karayil
Language: Malayalam

വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി - ഹൃദയത്തിന്‍
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു

പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം - പനിനീരു
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകള്‍ - അതിനുള്ളില്‍

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു

ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍സ്നേഹമുന്തിരിപ്പൂക്കള്‍ - ചെന്നായ്ക്കളെ
ഇന്നും ചൊരിയേണമീഭവനത്തിലെ
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ - ഇന്നും ചൊരിയേണം

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
Movie/Album name: Kaattuvithachavan
Artists