Pranayamohana Swapnam

1953
Lyrics
Language: English

Pranayamohana swapna shathangalaal
Prakruthi nalkumee poovanam thannilaay
Varika mal prema soubhagya thaarame
Varika neeyente aananda annanda thaarame
(varika..)

Iravil eribhoomi vaarthinkalenna pol
Ival thannullil theliyum prakaashame
Tharika deva nin kaarunyamaayathin
Thanalu thannil thala chaaychidaavu njaan
(tharika..)

Ethra naal ethra naal ente chitham
Kaathu labhichathaanee vasantham
En manakkovilil raagadeepam
Minnitheliyumee divyaroopam
(ethra naal..)
(en manakkovilil...)

Irumeyyenkilum oru hrudayamaay iniyaa jeevitham nedi
Parichilonnu paaril vaanidaam pranayagaadhakal paadi
Oh...
Language: Malayalam

(പു) പ്രണയമോഹന സ്വപ്ന ശതങ്ങളാല്‍
പ്രകൃതി നല്‍കുമീ പൂവനം തന്നിലായ്
വരിക മല്‍ പ്രേമ സൗഭാഗ്യ താരമേ
വരിക നീയെന്റെ ആനന്ദ താരമേ
(വരിക മല്‍ )
(സ്ത്രീ) ഇരവില്‍ എരിഭൂമി വാര്‍ത്തിങ്കളെന്ന പോല്‍
ഇവള്‍ തന്നുള്ളില്‍ തെളിയും പ്രകാശമേ
(ഇരവില്‍ )
തരിക ദേവ നിന്‍ കാരുണ്യമായതിന്‍
തണലു തന്നില്‍ തല ചായ്ച്ചിടാവു ഞാന്‍
(തരിക ദേവ)

(പു) എത്ര നാള്‍ എത്ര നാള്‍ എന്റെ ചിത്തം
കാത്തു ലഭിച്ചതാണീ വസന്തം
(സ്ത്രീ) എന്‍ മനക്കോവിലിന്‍ രാഗദീപം
മിന്നിത്തെളിയുമീ ദിവ്യ രൂപം
((പു) എത്ര നാള്‍ )
((സ്ത്രീ) എന്‍ മനക്കോവിലിന്‍ )

(ഡു) ഇരുമെയ്യെങ്കിലും ഒരു ഹൃദയമായ് ഇനിയാ ജീവിതം നേടി (2)
പരിചിലൊന്നിച്ചു പാരില്‍ വാണിടാം പ്രണയ ഗാഥകള്‍ പാടി (2)
ഓ...
Movie/Album name: Ponkathir
Artists