Thaarunyam Thannude

1966
Lyrics
Language: English

Thaarunyam thannude thaamara poovanathil
Poovamban pottunna pullimaane
Odippokaathey pokaathey ponmaane
(thaarunyam )

Kannukalaal en karalil kalam varachu en
Manassinnaakeyinnu haram pidichu
Aaloala kaikalonnu thaalolichiduvaan njaan
Alochichidum neram enthinu kopam..ithin
Aalaakaan njaan cheythathenthoru paapam
(thaarunyam )

Paaloli chandrikayil parannu vannoo.. aarum
Kaanathen khalbilinnu virunnu vannu
Mohathin noolu kondu mohini ninne ente
Raagardra maanassathil kettiyittallo
Prema daahathil nee enne kondu vittallo
(thaarunyam )
Language: Malayalam

താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍
പൂവമ്പന്‍ പോറ്റുന്ന പുള്ളിമാനേ!
ഓടിപ്പോകാതെ,പോകാതെ,പൊന്മാനേ
(താരുണ്യം..)

കണ്ണുകളാല്‍ എന്‍ കരളില്‍ കളം വരച്ചു, എന്‍
മനസ്സിന്നാകെയിന്നു ഹരം പിടിച്ചു!
ആലോല കൈകളൊന്നു താലോലിച്ചീടുവാന്‍ ഞാന്‍
ആലോചിച്ചീടും നേരം എന്തിനു കോപം,ഇതിൻ
ആളാകാന്‍ ഞാന്‍ ചെയ്തതെന്തൊരു പാപം
(താരുണ്യം..)

പാലൊളിചന്ദ്രികയില്‍ പറന്നു വന്നു, ആരും
കാണാതെന്‍ ഖല്‍ബിലിന്നു വിരുന്നു വന്നു!
മോഹത്തിൻ നൂലുകൊണ്ടു മോഹിനീ നിന്നെയെന്റെ
രാഗര്‍ദ്ര മാനസത്തില്‍ കെട്ടിയിട്ടല്ലൊ,പ്രേമ
ദാഹത്തില്‍ നീയെന്നെ കൊണ്ടുവിട്ടല്ലൊ!
(താരുണ്യം..)
Movie/Album name: Kalithozhan
Artists